photo
സി.എസ്.കെ വോളിബാൾ ടൂർണമെന്റ് ജേതാക്കളായ പഞ്ചമി കരുമലയ്ക്ക് ഉണ്ണികുളം ഗ്രാമപഞ്ചായത്ത് മെമ്പർ എം.കെ. വിപിനും കെ.കെ. ജയരാജനും ചേർന്ന് ട്രോഫി നല്കുന്നു

ബാലുശ്ശേരി: കാലിക്കറ്റ് സൈനിക കൂട്ടായ്മ സംഘടിപ്പിച്ച ധീര ജവാൻ മനോജ് കുമാർ സ്മാരക എവർറോളിംഗ് സിൽവർ ട്രോഫിക്കും ധീര ജവാൻ സുനിൽ കുമാർ സ്മാരക എവർ റോളിംഗ് ഷീൽഡിനും വേണ്ടിയുള്ള ഡേ / നൈറ്റ് വോളിബാൾ ടൂർണമെന്റിൽ പഞ്ചമി കരുമല ജേതാക്കളായി. ഫൈനലിൽ പഞ്ചമി കരുമല എസ്.എൻ.ജി.കോളേജ് ചേളന്നൂരിനെയാണ് പരാജയപ്പെടുത്തിയത്. വിജയികൾക്കുള്ള ട്രോഫി ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ എം.കെ.വിപിനും ധീര ജവാൻ മനോജ് കുമാറിന്റെ സഹോദരനും എ.എസ്.സി.ബാംഗ്ലൂർ മുൻ

വോളിബാൾ താരവുമായ കെ.കെ ജയരാജനും ചേർന്ന് നൽകി. റണേഴ്സ് അപ്പിനുള്ള ഷീൽഡ് കാലിക്കറ്റ് സൈനിക കൂട്ടായ്മ മുഖ്യ രക്ഷാധികാരി മോഹനൻ കണ്ണാടിക്കൽ നല്കി.