thangal
കൊയിലാണ്ടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. സുബ്രഹ്മണ്യന് കെട്ടിവയ്ക്കാനുള്ള തുക പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നൽകുന്നു

കോഴിക്കോട്: കൊയിലാണ്ടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.സുബ്രഹ്മണ്യന് കെട്ടിവയ്ക്കാനുള്ള തുക പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നൽകി. ഇന്നലെയാണ് സുബ്രഹ്മണ്യൻ പാണക്കാട്ടെ കൊടപ്പനക്കൽ തറവാട്ടിലെത്തി തങ്ങളെ കണ്ടത്. കൊയിലാണ്ടിയിൽ നിന്ന് നിങ്ങൾ ജയിച്ചു വരുമെന്നു പറഞ്ഞ് തങ്ങൾ സുബ്രഹ്മണ്യനെ അനുഗ്രഹിച്ചു.കൊയിലാണ്ടി മണ്ഡലം ഇക്കുറി വമ്പിച്ച ഭൂരിപക്ഷത്തോടെ യു.ഡി.എഫ് തിരിച്ചു പിടിക്കുമെന്നും വിജയം എൻ. സുബ്രഹ്മണ്യന്റേതായിരിക്കുമെന്നും തങ്ങൾ ഒപ്പമുണ്ടായിരുന്ന യു.ഡി.എഫ് പ്രവർത്തകരോടായി പറഞ്ഞു.