
വയസ് 27 ബാലുശേരി എൽ.ഡി.എഫ്
ജനക്ഷേമത്തിൽ ഊന്നിയുള്ള വികസനത്തിൽ കേരളം ഇനിയും മുന്നേറും. ആരോഗ്യ - വിദ്യാഭ്യാസ - വ്യവസായ മേഖലയിലെല്ലാം മാതൃകാപരമായ പ്രവർത്തനമായിരുന്നു പിണറായി സർക്കാരിന്റെത്. ക്ഷേമ പെൻഷൻ, ലൈഫ് മിഷൻ പദ്ധതികളിലൂടെ സാധാരണക്കാർക്ക് ഏറെ ആശ്വാസമേകിയ സർക്കാർ തുടരേണ്ടത് കേരള ജനതയുടെ ആവശ്യമാണ്.യുവാക്കൾക്ക് പ്രാധാന്യം നൽകുന്നത് തന്നെ വികസന കാഴ്ചപ്പാടുകൊണ്ടാണ്.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയെന്ന നിലയിലുള്ള പ്രവർത്തനാനുഭവങ്ങളുമായി പൊതുതിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഇവിടെ ജനങ്ങൾ രാഷ്ട്രീയമായി തന്നെ വോട്ട് ചെയ്യുമെന്ന ഉറപ്പുണ്ട്. ഇടതുപക്ഷത്തിന് ഏറെ സ്വാധീനമുള്ള മണ്ഡലമാണിത്. വ്യക്തികൾക്കപ്പുറം മുന്നണി മുന്നോട്ട് വയ്ക്കുന്ന നയങ്ങൾക്കാണ് പ്രാധാന്യം ലഭിക്കുക.