കോഴിക്കോട് : എൽ.ഡി.എഫ് നോർത്ത് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പി നിർവഹിച്ചു. എ. പ്രദീപ് കുമാർ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. സ്ഥാനാർത്ഥി തോട്ടത്തിൽ രവീന്ദ്രൻ, കമ്മിറ്റി ചെയർമാൻ പി.വി മാധവൻ, ജനറൽ കൺവീനർ പി.നിഖിൽ, (കൺവീനർ), വൈസ് ചെയർമാൻമാൻമാരായ പി.കിഷൻചന്ദ്, ടി.വി.നിർമ്മലൻ, എൻ.കെ അനിൽകുമാർ, കെ ജി.സന്തോഷ് കുമാർ, എം.സി.റഹീം, കൺവീനർമാരായ അഡ്വ. എം.പി സൂര്യനാരായണൻ, അഡ്വ. ഷാജു ജോർജ് എന്നിവർ സംസാരിച്ചു.