tp-jayachandran

നന്മണ്ട: തെരഞ്ഞടുപ്പിന് കെട്ടിവെക്കാനുള്ള തുക ഊര്മൂപ്പനിൽ നിന്ന് സ്വീകരിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി. ദേശീയ ജനാധിപത്യ സഖ്യം എലത്തൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി ടി.പി ജയചന്ദ്രനാണ് കെട്ടിവെക്കാനുള്ള തുക നന്മണ്ട പെരിങ്ങോട് മല എസ്. ടി കോളനിയിലെ ഊര് മൂപ്പൻ ഏറോച്ചാടത്ത് ഗണേശൻ നൽകിയത്. കോളനിയിലെ വീട്ടിൽ ഇന്നലെ വൈകിട്ടാണ് സ്ഥാനാർത്ഥി ടി.പി ജയചന്ദ്രനും എൻ.ഡി.എ നേതാക്കളും എത്തിയത്. ആരതി ഉഴിഞ്ഞും തിലകം ചാർത്തിയുമാണ് സ്ഥാനാർത്ഥിഥിയെ വരവേറ്റത്. നേതാക്കളായ ടി. ദേവദാസ്, കെ. ശശീന്ദ്രൻ, സി പി സതീശൻ, എം. ഇ ഗംഗാധരൻ, കെ.പി ചന്ദ്രൻ, ടി.എ നാരായണൻ, വിഷ്ണു മോഹൻ, ഷെയിക്ക് ഷാഹിദ്, സുശിലാ പ്രഭാകരൻ, ബിജിഷ സി.പി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.