
കുറ്റ്യാടി: തളീക്കര എൽ.പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകളിൽ അലയൻസ് ക്ലബ്ബ് മീൻകുളം ഒരുക്കും. ഇതു സംബന്ധിച്ച് സ്കൂളുമായി ധാരണയിലെത്തി. അലയൻസ് അംഗങ്ങൾ 250 യൂണിറ്റ് രക്തം ദാനം ചെയ്യും. ഗ്രീൻവാലിയിൽ നടന്ന അലയൻസ് ക്ലബ് ഇൻസ്റ്റലേഷൻ ചടങ്ങിലാണ് പ്രഖ്യാപനം. ഇതോടൊപ്പം ചികിത്സാ സഹായമായി സ്‌നേഹസ്പർശം ചാരിറ്റബിൾ ട്രസ്റ്റിന് വീൽ ചെയർ വിതരണം ചെയ്തു. ഹാഫിസ് വലിയപറമ്പത്ത് പ്രസിഡന്റ് ആയും നൗഷാദ് ടി.എം സെക്രട്ടറി ആയും നവാസ് എൻ.സി.കെ ട്രഷറർ ആയും കമ്മറ്റി നിലവിൽ വന്നു. ഡോ. ഡി. സച്ചിത്ത് ഉദ്ഘാടനം ചെയ്തു. അലയൻസ് ഡിസ്ട്രിക്ട് ഗവർണർ സുരേഷ് ബാബു, ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് റിനിൽ മനോഹർ, കൊയിലാണ്ടി ക്ലബ് പ്രസിഡന്റ് അഡ്വ. ചന്ദ്രശേഖരൻ, സെക്രട്ടറി പി.കെ ശ്രീധരൻ, എം. ഷഫീക്ക് മാസ്റ്റർ, ജമാൽ കുറ്റ്യാടി തുടങ്ങിയവർ സംസാരിച്ചു.