കുറ്റ്യാടി: എൻ.ഡി.എ സ്ഥാനാർത്ഥി പി.പി മുരളിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കുറ്റ്യാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകീട്ട് 3 മണിക്ക് ആയഞ്ചേരിയിൽ നടത്തും. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് കുറ്റ്യാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ച് മണിക്ക് റോഡ് ഷോ നടത്തും.