
കുറ്റ്യാടി: കഴിഞ്ഞ അഞ്ച് വർഷത്തിൽ നാദാപുരം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനായി നിലവിലുള്ള എം.എൽ.എയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ ഇ.കെ. വിജയന്റെ നേതൃത്വത്തിൽ മണ്ഡലതല വികസന ജാഥ നടത്തി. മരുതോങ്കരയിൽ എൽ.ഡി.എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡന്റ് പി.പി ചാത്തു ഉദ്ഘാടനം ചെയ്തു. പി.ഗവാസ് അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി ഇ.കെ വിജയൻ, ഉപ ലീഡർമാരായ പി.ജി ജോർജ്, കെ.പി പ്രതീഷ്, ഡയക്ടർ രജീന്ദ്രൻ കപ്പള്ളി, ജാഥാ അംഗങ്ങളായ പി സുരേന്ദ്രൻ , സി.പി ബാബുരാജ്, പി.പി ബാലകൃഷ്ണൻ, എൻ.കെ ലീല, എ.കെ ബിജിത്ത് . പി.എം. നാണു, ബോബി മൂക്കം തോട്ടം എന്നിവർ പ്രസംഗിച്ചു.