
പയ്യോളി: ബഹുജന സാഹിത്യ അക്കാദമി തിരുപ്പതിയുടെ നാലാമത് ഇന്ത്യൻ കോൺഫറൻസിനോടനുബന്ധിച്ച്
ഏർപ്പെടുത്തിയ 'സേവന രത്ന നാഷണൽ അവാർഡിന്' സുജല ചെത്തിലിനെ തിരഞ്ഞെടുത്തു.
സാഹിത്യം, കല, സാമൂഹൃ സേവനം, ചാരിറ്റി, പാലിയേറ്റീവ് എന്നീ രംഗത്തെ പ്രവർത്തനം വിലയിരുത്തിയാണ്
സുജലയെ അവാർഡിന് തിരഞ്ഞെടുത്തത്.
പയ്യോളി നഗരസഭയിലെ കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമാണ് സുജല.
പയ്യോളിയിലെ സാമുഹൃ സേവന രംഗത്തും പാലിയേറ്റീവ് പ്രവർത്തനത്തിലും മികവ് പുലർത്തുന്ന സുജല ചെത്തിൽ കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പിൽ കോട്ടക്കൽ ഒന്നാം ഡിവിഷനിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായിരുന്നു.
തിരുപ്പതി (ആന്ധ്ര) യിൽ നടന്ന നാലാമത് ഇന്ത്യൻ കോൺഫറൻസ് വേദിയിൽ വെച്ച് സുജല അവാർഡ് സ്വീകരിച്ചു.