കൊയിലാണ്ടി: യു.ഡി.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ കെ.സി അബു ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് യു. രാജീവൻ മുഖ്യാതിഥിയായിരുന്നു. മഠത്തിൽ അബ്ദു റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി എൻ. സുബ്രഹ്മണ്യൻ, സി.വി. ബാലകൃഷ്ണൻ, മഠത്തിൽ നാണു, ടി.ടി. ഇസ്മായിൽ, റഷീദ് വെങ്ങളം, എം. കുമാരൻ നായർ, പരപ്പിൽ ബാലകൃഷ്ണൻ, വി.പി ഇബ്രാഹിം കുട്ടി, വി.ടി. സുരേന്ദ്രൻ, സമദ് പൂക്കാട്, വി.ടി. സുരേന്ദ്രൻ, വി.വി. സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.