മുക്കം: തിരുവമ്പാടിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ലിന്റോ ജോസഫ് പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി സന്ദർശിച്ചു. 2005 -07 കാലത്ത് ഈ ട്രാക്കിൽ 1500, 3000 മീറ്റർ താരമായിരുന്നു ലിന്റോ. അന്നത്തെ കോച്ച് സത്യനും അന്ന് ലിന്റോയുടെ ഒപ്പമുണ്ടായിരുന്ന താരം ധനൂപ് ഗോപിയും കോച്ചുമാരായി അവിടെയുണ്ട്. ലിന്റോയുടെ സഹോദരി ലിന്റുവും 100 മീറ്റർ താരമായിരുന്നു. അക്കാദമിയുടെ വളർച്ചയ്ക്ക് ആവുന്നത് ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് ലിന്റോ പറഞ്ഞു.