കുറ്റ്യാടി: ഗവ: താലൂക്ക് ആശുപത്രി, പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിലെ മുതിർന്ന പൗരന്മാർക്ക് കൊവിഡ് വാക്സീൻ നൽകുന്നു. 23ന് മെഹഫിൽ ഓഡിറ്റോറിയത്തിൽ വെച്ചാണ് ക്യാമ്പ്. അറുപത് വയസിന് മുകളിൽ പ്രായമായവരെയും, നാൽപത് വയസ് കഴിഞ്ഞ അനുബന്ധരോഗ സാധ്യതയുള്ളവരെയും ക്യാമ്പിൽ പങ്കെടുപ്പിക്കാവുന്നതാണ്.