കോഴിക്കോട്: വേൾഡ് ഹാപ്പിനെസ് ഡേ ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ഹാപ്പിനെസ് ക്ലബിന്റെ ലോഗോ പ്രകാശനവും വെബ്‌സൈറ്റ് ലോഞ്ചിംഗും സിനിമാ താരങ്ങളായ ഹരീഷ് കണാരനും നിർമൽ പാലാഴിയും ചേർന്ന് നിർവഹിക്കും . കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാളെ രാവിലെ 10 മണിക്ക് ഹൈലൈറ്റ് മാൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. ലോകത്തിലെ ഏറ്റവും വലിയ വേൾഡ് ഹാപ്പിനെസ് ഡേ ഫെസ്റ്റിവൽ നടത്തുന്ന നഗരമായി കോഴിക്കോടിനെ മാറ്റിയെടുക്കുകാണ് ലക്ഷ്യമെന്ന് അഡ്വ .ശ്രീജിത്ത്കുമാറും പി.എം പ്രിൻസും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.