ബേപ്പൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി.എ മുഹമ്മദ് റിയാസിന് വോട്ട ഭ്യർത്ഥിച്ച് എസ്.എഫ്.ഐ ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കട്ടനും പാട്ടും പ്രചാരണംകോഴിക്കോട് : ബേപ്പൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി.എ മുഹമ്മദ് റിയാസിന് വോട്ടഭ്യർത്ഥിച്ച് വിദ്യാർത്ഥികളുടെ വേറിട്ട പ്രചാരണം. എസ്.എഫ്.ഐ ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കട്ടനും പാട്ടുമായി വിദ്യാർത്ഥികൾ പര്യടനം നടത്തുന്നത്. സംസ്ഥാന കമ്മിറ്റി അംഗം എം.കെ ബിബിൻരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളായ നടുവട്ടം,കോയവളപ്പ്, ബേപ്പൂർ, രാമനാട്ടുകര, ഫറോക്ക്, കടലുണ്ടി, ചാലിയം എന്നിവിടങ്ങളിൽ പര്യടനം നടത്തി. കലാകാരന്മാരായ വിദ്യാർത്ഥികൾ പാട്ടും താളവും രാഷ്ട്രീയവും വികസന മുന്നേറ്റങ്ങളും ചർച്ച ചെയ്താണ് വോട്ടഭ്യർത്ഥന നടത്തുന്നത്. അക്ഷയ്, അലൻ, കെ.നിദ, കെ.അനാമിക, അശ്വതി പി.പി, പി.പി അർച്ചന,അനന്യ, സന, ജാസ്മിൻ എന്നിവരാണ് സംഘത്തിലുള്ളത്. സ്വീകരണകേന്ദ്രങ്ങളിൽ പി.കെ ശ്രീരാഗ്, വി. അനുഭവ്, സോനുരാജ്, അശ്വിൻ,അമിത് പ്രസാദ്,സുഹൈൽ എന്നിവർ സംസാരിച്ചു.