നരിക്കുനി: നരിക്കുനി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിൽ പാവിട്ടിക്കാവിൽ മീത്തൽ കല്യാണിയുടെ വീട് കാലപ്പഴക്കം കൊണ്ട് തകർന്ന് വീണ് കുടുംബനാഥ അത്ഭുതകരമായി രക്ഷപ്പെട്ടു. മകനും മരുമകളും പുറത്ത് പോയതിനാൽ വൻ ദുരന്തം ഒഴിവായി. വീടിന്റെ മേൽക്കൂരയും ,വീട്ടിലെ ഇലക്ട്രിക് ,ഇലക്ട്രോണിക്സ് ,ഫർണീച്ചർ ഉപകരണങ്ങളും പൂർണമായി നശിച്ചു. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കാണിച്ച് നരിക്കുനി വല്ലേജ് ഓഫീസിലും , ഗ്രാമ പഞ്ചായത്ത് ഓഫീസിലും പരാതി നൽകി.