1
ജില്ലാ ടീം അംഗങ്ങളും, അസോസിയേഷൻ ഭാരവാഹികളും

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിൽ വെച്ച് നടന്ന 'സംസ്ഥാന മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയ്ക്ക് വേണ്ടി 22 സ്വർണ്ണവും 16 വെള്ളിയും 6 വെങ്കലവും കരസ്ഥമാക്കിയ ജില്ലാ ടീം അംഗങ്ങൾക്ക് കോഴിക്കോട് ഹോട്ടൽ അളകാപുരിയിൽ വെച്ച് ജില്ലാ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷൻ സ്വീകരണം നൽകി. ചടങ്ങിൽ എ.രാജൻ, എ.പ്രവീൺ കുമാർ,കെ. പി പുഷ്പാകരൻ, വി.അൽഫോൻസ, എംവാസുദേവൻ, എം. സുജാത, സുനില .ടി എന്നിവർ സംസാരിച്ചു.