പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് സീതപ്പാറയിലെ കർഷകൻ വടക്കേക്കര വി.വി മാമ്മന്റ പുകപ്പുര ഇന്നലെ പുലർച്ചെ കത്തിനശിച്ചു. 3 ക്വിന്റൽ റബർഷീറ്റ്, 1 ക്വിന്റൽ ഒട്ടുപാൽ, 500 തേങ്ങ എന്നിവയാണ് കത്തിനശിച്ചത്. 1 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചക്കിട്ടപാറ വില്ലേജ് ഓഫീസർക്ക് പരാതി നൽകി. പഞ്ചായത്ത് മെമ്പർ രാജേഷ് തറവട്ടത്ത്, ജോസ് പുളിന്താനം എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.