video
കോഴിക്കോട് മുതലക്കുളത്ത് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ വീഡിയോ വാനുകളുടെ പ്രചരണ ജാഥകൾ ഫ്ളാഗ് ഓഫ് ചെയ്യുന്നു

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എല്ലാ നിയോജക മണ്ഡലങ്ങളിലും നരേന്ദ്ര മോദി സർക്കാറിന്റെ ജനക്ഷേമ പദ്ധതികളുടെ വീഡിയോ ആവിഷ്‌കാരവുമായി വീഡിയോ വാനുകൾ തയ്യാറാക്കി ബി.ജെ.പി.
കോഴിക്കോട് മുതലക്കുളത്ത് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ സജീവൻ വീഡിയോ വാനുകൾ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനൻ, സൗത്ത് നിയോജക മണ്ഡലം സ്ഥാനാർത്ഥി നവ്യാ ഹരിദാസ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് ടി.രനീഷ്, വിജയലക്ഷ്മി, അഡ്വ.ശിഖ, നമ്പിടി നാരായണൻ എന്നിവർ പങ്കെടുത്തു.