മുക്കം: കിണറിൽ വീണ ആടിനെയും രക്ഷപ്പെടുത്താനിറങ്ങിയ ഉടമസ്ഥനെയും അഗ്നി രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. എടവണ്ണപ്പാറ കോണോത്ത് വീട്ടിൽ ഭാസ്കരന്റെ ആടാണ് കിണറിൽ കുടുങ്ങിയത്. രക്ഷപ്പെടുത്താൻ ഇറങ്ങിയ ഭാസ്കരനും കുടുങ്ങിയതോടെ നാട്ടുകാർ മുക്കം ഫയർസ്റ്റേഷനിൽ വിളിച്ച് സഹായം ആവശ്യപ്പെടുകയായിരുന്നു. മുക്കം ഫയർ സ്റ്റേഷനിലെ എം. നിഖിൽ ആണ് കിണറിൽ ഇറങ്ങി ആടിനെയും ഭാസ്കരനെയും രക്ഷപ്പെടുത്തിയത്. മുക്കം സ്റ്റേഷൻ മേധാവി കെ പി ജയപ്രകാശ്, സീനിയർ ഓഫീസർ കെ.നാസർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വത്വം നൽകി. അനീഷ്, ആദർശ്, ജമാലുദ്ദീൻ, യാനോവ് എന്നിവർ പങ്കാളികളായി.