കോഴിക്കോട്: ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് കൺസ്യൂമർ ഫെഡ് ചന്ത ഇന്ന് ആരംഭിക്കും. കോഴിക്കോട് 100, വയനാട് 25 സഹകരണ ഈസ്റ്റർ ചന്തകളാണ് പ്രവർത്തിക്കുക. 15 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലും സബ്സിഡി സാധനങ്ങൾ ലഭ്യമാവും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദിവസവും 75 പേർക്ക് സാധനങ്ങൾ വിതരണം ചെയ്യും. കുറുവ, മട്ട അരി, പച്ചരി, പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ, കടല, ഉഴുന്ന്, വൻപയർ, മുളക്, മല്ലി തുടങ്ങി 13ഇനങ്ങൾ സബ്സിഡി നിരക്കിൽ ലഭിക്കും. ത്രിവേണി സൂപ്പർ മാർക്കറ്റിൽ 10 മുതൽ 20 ശതമാനം വരെ വിലക്കുറവിൽ സാധനങ്ങൾ ലഭിക്കും.