1
ഹരിത ഫാർമേഴ്സ് ക്ലബ് കൊടിയത്തൂർ കുറ്റിപൊയിൽ പാടത്ത് കൃഷി ചെയ്ത നെല്ല് വിളവെടുക്കുന്നു

കൊടിയത്തൂർ: കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിന് കീഴിൽ പ്രവർ‌ത്തിക്കുന്ന ഹരിത ഫാർമേഴ്സ് ക്ലബ് കൊടിയത്തൂർ കുറ്റിപൊയിൽ പാടത്ത് ഇറക്കിയ നെൽകൃഷി വിളവെടുത്തു. തുടർച്ചയായി ഏഴാം വർഷമാണ് ക്ലബ് നെൽകൃഷി ഇറക്കുന്നത്. കൊയ്ത്തുത്സവം ബാങ്ക് പ്രസിഡന്റ്‌ വി. വസീഫ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ നാസർ കൊളായിയുടെ അദ്ധ്യക്ഷത വഹിച്ചു. ഗിരീഷ് കാരക്കുറ്റി, അഹമ്മദ്ക്കുട്ടി തറമ്മൽ, ഹാഷിം, അനസ് താളത്തിൽ, തുടങ്ങിയവർ പങ്കെടുത്തു. ബ്രാഞ്ച് മാനേജർ പി.സുനിൽ സ്വാഗതവും ക്ലബ് ചീഫ് വോളണ്ടിയർ കരീം കൊടിയത്തൂർ നന്ദിയും പറഞ്ഞു.