ഫറോക്ക് : ബേപ്പൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പി എ മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എത്തും. മാർച്ച് 24ന് രാവിലെ 10 മണിക്ക് കടലുണ്ടി പഞ്ചായത്തിലെ മണ്ണൂർ വളവ് സി.എം ഹയർസെക്കൻഡറി സ്‌കൂളിനു സമീപം നടക്കുന്ന പൊതുയോഗം യച്ചൂരി ഉദ്ഘാടനം ചെയ്യും. മൂന്നാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന യോഗങ്ങളിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും. 23ന് വൈകു: 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥ് ചെറുവണ്ണൂരിലെ കണ്ണാട്ടിക്കുളത്ത് കച്ചേരിപറമ്പ് സ്‌കൂൾ ഗ്രൗണ്ടിലും ഡി .വൈ .എഫ് .ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം മാത്തോട്ടത്തും പ്രസംഗിക്കും. 26ന് വൈകീട്ട് 6 മണിക്ക് ബേപ്പൂരിൽ നടക്കുന്ന മേഖലാറാലി സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ടി.കെ ഹംസ ഉദ്ഘാടനം ചെയ്യും. 28ന് വൈകീട്ട് നാല് മണിക്ക് നല്ലൂരിൽ നടക്കുന്ന പൊതുയോഗം സി.പി.ഐ സംസ്ഥാന എക്സി.അംഗം സി എൻ.ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6 മണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന എൽ.ഡിഎഫ് റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 29ന് നല്ലളത്തും മാത്തോട്ടത്തും നടക്കുന്ന എൽ.ഡി.എഫ് പൊതുയോഗം ടി. കെ ഹംസ ഉദ്ഘാടനം ചെയ്യും.