മുക്കം: വേനൽ മഴ പെയ്തപ്പോൾ തന്നെ മലയോരത്ത് രണ്ടു പേർക്ക് ഡെങ്കിപ്പനി. കൊടിയത്തൂർ പഞ്ചായത്തിലെ മലമ്പ്രദേശമായ തോട്ടുമുക്കം മൈസൂർപറ്റയിലാണ് രണ്ടു വീട്ടമ്മമാർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ക്രഷർ പരിസരത്തു താമസിക്കുന്ന കർഷക കുടുംബങ്ങളിലെ അംഗങ്ങളാണിവർ. ചെറുവാടി സാമൂഹികആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ഫോഗിങ് ഉൾപ്പെടെ പ്രതിരോധ നടപടികൾ ആരംഭിച്ചു. കൊടിയത്തൂർ പഞ്ചായത്തംഗം സിജി ബൈജു, ഹെൽത്ത് ഇൻസ്പക്ടർ അബ്ദുൽനാസർ, ജൂണിയർ ഹെൽത്ത് ഇൻസ്പക്ടർ സി.കെ.പ്രജീഷ് എന്നിവർ നേതൃത്വം നൽകി.