തിരുവമ്പാടി: എൻ.ഡി.എ തിരുവമ്പാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പു കൺവെൻഷൻ തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ നടന്നു. ബി.ജെ.പി.സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി രാജൻ ഉദ്ഘാടനം ചെയ്തു. കേരളം ഇടതു വലതു മുന്നണികൾ മാറി മാറി ഭരിച്ചിട്ടും വികസന കാര്യത്തിൽ പിന്നാക്കം നിൽക്കുന്ന സ്ഥിതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കാർഷിക മേഖലയായ തിരുവമ്പാടിയിൽ കർഷകർ നേരിടുന്ന പ്രധാന പ്രശ്നമായ വന്യ ജീവികളുടെ ശല്യത്തിനുപോലും പരിഹാരം കാണാൻ സാധിച്ചില്ല. കാട്ടു പന്നികളോടു കാണിക്കുന്ന സ്നേഹം പോലും കർഷകരോട് കാണിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് സി.ടി.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം അലി അക്ബർ മുഖ്യ പ്രഭാഷണം നടത്തി. ദേശീയ സമിതിയംഗം ചേറ്റൂർ ബാലകൃഷ്ണൻ, ടി.പി.സുരേഷ്, സൈമൺ തോണക്കര ,ജോണി കുമ്പളങ്ങൽ, അഡ്വ.ജോയ് അബ്രഹാം, ചക്രായുധൻ, മധു മൈക്കാവ്, സ്ഥാനാർത്ഥി ബേബി അമ്പാട്ട് എന്നിവർ സംസാരിച്ചു.