കോഴിക്കോട്: നിയമ സഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടികയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് കന്ദമംഗലത്ത്. തദ്ദേശ തിരഞ്ഞെടുപ്പിലും ഏറ്റവും കൂടുതൽ വോട്ടർമാർ ഉണ്ടായിരുന്നത് കുന്ദമംഗലത്ത് തന്നെയായിരുന്നു. ഏറ്റവും കുറവ് കോഴിക്കോട് സൗത്തിലാണ്.
കുന്ദമംഗലത്ത് 2,31,284. വോട്ടർമാരുള്ളപ്പോൾ കോഴിക്കോട് സൗത്തിൽ 1,57,275. വോട്ടർമാർ മാത്രമാണുള്ളത്.
ജില്ലയിലാകെ 25,58,679 വോട്ടർമാരാണുള്ളത്.നാമനിർദ്ദേശ പത്രിക സമർപ്പണം അവസാനിക്കുന്നതിന്റെ 10 ദിവസം മുമ്പ് വരെ വോട്ടർപട്ടികയിൽ കൂട്ടിച്ചേർക്കാൻ അവസരമുണ്ടായിരുന്നു. ഈ സമയത്ത് ലഭിച്ച അപേക്ഷ കൂടി ഉൾപ്പെടുത്തിയാണ് പുതിയ വോട്ടർ പട്ടിക തയ്യാറാക്കിയത്.
വടകര 79,627 പുരുഷന്മാർ, 87,778 സ്ത്രീകൾ, 1 ട്രാൻസ്ജൻഡർ. ആകെ 1,67,406 പേർ.
കുറ്റിയാടി 98,489 പുരുഷന്മാർ, 1,03,711 സ്ത്രീകൾ, 11 ട്രാൻസ്ജൻഡർ. ആകെ 2,02,211.
നാദാപുരം 1,06,070 പുരുഷന്മാർ, 1,10,067 സ്ത്രീകൾ, 4 ട്രാൻസ്ജൻഡർ. ആകെ 2,16,141.
കൊയിലാണ്ടി 97,585 പുരുഷന്മാർ, 1,08,406 സ്ത്രീകൾ, 2 ട്രാൻസ്ജൻഡർ. ആകെ 2,05,993.
പേരാമ്പ്ര 96,095 പുരുഷന്മാർ, 1,02,122 സ്ത്രീകൾ, 1 ട്രാൻസ്ജൻഡർ. ആകെ 1,98,218.
ബാലുശേരി 1,08,021 പുരുഷന്മാർ, 1,16,216 സ്ത്രീകൾ, 2 ട്രാൻസ്ജൻഡർ. ആകെ 2,24,239.
എലത്തൂർ 97,207 പുരുഷന്മാർ, 1,06,054 സ്ത്രീകൾ, 6 ട്രാൻസ്ജൻഡർ. ആകെ 2,03,267.
കോഴിക്കോട് നോർത്ത് 85,281 പുരുഷന്മാർ, 95,622 സ്ത്രീകൾ, 6 ട്രാൻസ്ജൻഡർ. ആകെ 1,80,909.
കോഴിക്കോട് സൗത്ത് 76,023 പുരുഷന്മാർ, 81,249 സ്ത്രീകൾ, 3 ട്രാൻസ്ജൻഡർ. ആകെ 1,57,275.
ബേപ്പൂർ 1,01,668 പുരുഷൻമാർ 1,06,383 സ്ത്രീകൾ 8 ട്രാൻസ്ജൻഡർ. ആകെ 2,08,059.
. കുന്ദമംഗലം 1,12,440 പുരുഷന്മാർ, 1,18,842 സ്ത്രീകൾ, 2 ട്രാൻസ്ജൻഡർ ആകെ 2,31,284.
കൊടുവള്ളി 91,447 പുരുഷന്മാർ, 91,940 സ്ത്രീകൾ, 1 ട്രാൻസ്ജൻഡർ. ആകെ 1,83,388.
. തിരുവമ്പാടി 89,259 പുരുഷന്മാർ, 91,026 സ്ത്രീകൾ, 4 ട്രാൻസ്ജൻഡർ. ആകെ 1,80,289.