1
തിരുവമ്പാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സി.പി ചെറിയ മുഹമ്മദിനെ വിജയിപ്പിക്കുന്നതിനായി കാക്കവയലിൽ നടത്തിയ യു.ഡി.എഫ് കൺവെൻഷൻ

പുതുപ്പാടി: തിരുവമ്പാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സി.പി ചെറിയ മുഹമ്മദിനെ വിജയിപ്പിക്കുന്നതിനായി കാക്കവയൽ 23ാം ബൂത്ത് കൺവെൻഷൻ സംഘടിപ്പിച്ചു .മണ്ഡലം യു.ഡി.എഫ് ചെയർമാൻ അഡ്വ.പി.സി നജീബ് ഉദ്ഘാടനം നിർവഹിച്ചു. വി.സി തോമസ് അദ്ധ്യക്ഷം വഹിച്ചു. ഡി.സി.സി ഉപാധ്യക്ഷ അന്നമ്മടീച്ചർ ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം രാജേഷ് ,സൈമൺ ജോർജ് , കമറുദ്ധീൻ മരോട്ടിക്കൽ ,പ്രസംഗിച്ചു .ഷാജി എൻ ആർ സ്വാഗതവും ബാബു കാക്കവയൽ നന്ദിയും പറഞ്ഞു .ഭാരവാഹികളായി വിസി തോമസ് (ചെയർമാന് )ഷാജി എൻ ആർ (വർക്കിംഗ് ചെയർമാൻ )ബാബു കാക്കവയൽ (കൺവീനർ )അബൂട്ടി (ജോയിന്റ് കൺവീനർ )കമറുദ്ധീൻ മരോട്ടിക്കൽ (ട്രെഷറർ )എന്നിവരെ തിരഞ്ഞെടുത്തു.