കൊടിയത്തൂർ: ചുട്ടുപൊള്ളുന്ന വെയിനെപ്പോലും വക വെയ്ക്ക്കാതെ തന്റെ പ്രിയപ്പെട്ട സ്ഥാനാർത്ഥിയ്ക്ക് വേണ്ടി സെക്കിൾ ഉരുട്ടി പ്രചാരണ പരിപാടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചെറുവാടി ചുള്ളിക്കാപ്പറമ്പിൽ ജാഫർഖാൻ. പതാകയും സ്ഥാനാർത്ഥിയുടെ പടവും വെച്ച് മാപ്പിളപ്പാട്ടിന്റെ ഈരടിയിൽ അനൗൺസ്മെന്റുമായി ചെറിയ സ്പീക്കർ ഘടിപ്പിച്ച സെെക്കിളിലൂടെയാണ് പ്രചാരണം. മെബെെലിൽ റെക്കോട് ചെയ്ത അനൗണസ്മെന്റ് ചെറിയ സ്പീക്കർ വഴിയാണ് സെെക്കിളിൽ ഘടിപ്പിച്ചത്. സെെക്കിൾ ഓടിക്കാൻ അറിയില്ലെങ്കിലും ഉരുട്ടിക്കൊണ്ടാണ് ജാഫർഖാൻ ഉൗടുവഴികളിലൂടെയും മറ്റും നാട്ടുകാരോട് വോട്ട് അഭ്യർത്ഥിക്കുന്നത്. പ്രചാരണത്തിനായി കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ സെക്കിൾ വാങ്ങുകയായിരുന്നു. നേതാക്കൾ പ്രസംഗിക്കുന്ന സ്ഥലങ്ങളിൽ പോയി പ്രസംഗം റെക്കോട് ചെയ്യാനും ഫോട്ടോ എടുക്കാനും ജാഫർഖാൻ മടിക്കാറില്ല.