1
അപരന്മാർ

താമരശ്ശേരി : നിയമസഭ തിരഞ്ഞെടുപ്പിൽ അപരന്മാർ സജീവമായി കളത്തിൽ. വടകരയിൽ മത്സരിക്കാൻ നാല് അപരന്മാരാണ് രംഗത്തുള്ളത്. കെ.കെ രമയ്ക്ക് അപരയായി കെ.കെ രമ തന്നെയുണ്ട്. കെ.കെ രമ, പി.കെ രമ, കെ.ടി.കെ രമ. എല്ലാ പേരുകളിലും നല്ല സാമ്യം. കെ.കെ രമക്ക് കെ.കെ രമ തന്നെ അപരയായത് യു.ഡി.എഫ് ക്യാമ്പിൽ തലവേദനയായിട്ടുണ്ട്. വടകരയിൽ മാത്രമല്ല, കൊടുവള്ളിയിൽ കാരാട്ട് റസാഖിനെ പിടിക്കാൻ രണ്ട് റസാഖ് മാരാണ് കളത്തിൽ. കാരാട്ട് റസാഖിന്റെ പേര് അബ്ദുൾ റസാഖ്. ഇതേ പേരിൽ വെറെയും രണ്ടുപേരുണ്ട്. ഇവിടുത്തെ എം.കെ മുനീറിനെതിരെ എം.കെ മുനീർ തന്നെ മത്സരിക്കും. തീരുന്നില്ല അപന്മാരുടെ കളി ഒരു അബ്ദുൾ മുനീർ എന്നൊരു വ്യക്തി കൂടെയുണ്ട്. കൊടുവള്ളിയിലും തിരുവമ്പാടിയിലും കുറ്റ്യാടിയിലുമടക്കം കോഴിക്കോട്ടെ മിക്ക മണ്ഡലങ്ങളിലും അപരന്മാരുടെ കളിയാണ്.

തിരുവമ്പാടിയിലെ ലിന്റോ ജോസഫിനും ലിന്റോ ജോസഫ് എന്ന പേരിൽ അപരനുണ്ട്. തിരുവമ്പാടിയിലെ ചെറിയ മുഹമ്മദിന് വെല്ലുവിളിയായി മറ്റൊരു ചെറിയമുഹമ്മദുമുണ്ട്. ബാലുശ്ശേരിയിലെ ധർമ്മജനുമുണ്ട് അപരൻ പേര് ധർമ്മേന്ദ്രർൻ, നാദാപുരത്തെ വിജയനും പ്രവീണിനും ഉണ്ട് അപരന്മാർ.