കോഴിക്കോട് : ചേളന്നൂർ ശ്രീനാരായണ ഗുരു കോളേജിൽ പുതുതായി ആരംഭിക്കുന്ന എം.എസ് സി ബയോളജി കോഴ്സിനായി ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു.
സുവോളജിയിലോ ബയോ ടെക്‌നോളജിയിലോ യു.ജി.സി നെറ്റ് പാസായ ബിരുദാനന്തര ബിരുദധാരികൾക്ക് അപേക്ഷിക്കാം. കോളേജിയറ്റ് ഡെപ്യൂട്ടി ഡയറക്ടർ
ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. ഇന്റർവ്യൂ 25ന് രാവിലെ 10 മണിയ്ക്ക് ആരംഭിക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം ഹാജരാവണം.