കോഴിക്കോട്: പ്രചാരണങ്ങളും കൊമ്പുകോർക്കലുമായി തിരഞ്ഞെടുപ്പ് രംഗം ചൂടേറിയതോടെ ജില്ലയിലെ കന്നി വോട്ടർമാർക്കും പറയാനുണ്ട് ചില വോട്ട് കാര്യം. രാഷ്ട്രീയം കൊടിയിലല്ല, വികസനത്തിലും വ്യക്തിത്വത്തിലുമാണെന്നാണ് ഭൂരിഭാഗം കന്നി വോട്ടർമാരുടെയും വിലയിരുത്തൽ. രാഷ്ട്രീയ പക്ഷം ചേർന്ന് വോട്ട് നൽകാൻ ഇവർ തയ്യാറല്ല. വികസനവും തൊഴിലും പരിസ്ഥിതിയും കുടുംബാരോഗ്യവുമെല്ലാം ഇവരുടെ സംവാദത്തിൽ സജീവമാണ്. കന്നിവോട്ടർമാരുടെ കാഴ്ചയിലും കാഴ്ചപ്പാടുകളിലുമുണ്ട് പ്രതീക്ഷയുടെ രാഷ്ട്രീയം.
'വോട്ടിന് മാത്രം ജനങ്ങളെ ആശ്രയിക്കുന്നവരാകരുത് ജനപ്രതിനിധികൾ. ജനങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം നിൽക്കുന്നവരാകണം.
അർജുന ആർ.എസ് ,
ബികോം വിദ്യാർത്ഥിനി.
ആരോഗ്യകരമായ ഒരു തലമുറയ്ക്കായി വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന സർക്കാർ വരണം.
അവന്തിക
എൻജിനിയറിംഗ്
വിദ്യാർത്ഥിനി
"തിരഞ്ഞെടുപ്പ് ഒരു തരം ധൂർത്താണ്. അത് നടത്തേണ്ട ആവശ്യം പോലുമില്ല. പകരം വിവിധ പരീക്ഷകൾ നടത്തി യോഗ്യരായവരെ ഭരണം ഏൽപ്പിക്കണം.
അർജുൻ രാധാകൃഷ്ണൻ
വിദ്യാർത്ഥി
ഓഖിയിലും നിപ്പയിലും കേരളത്തെ തളർന്നു വീഴാതെ നോക്കിയ, പാവപ്പെട്ടവനെ പട്ടിണിക്കിടാത്ത, സ്കൂളുകളെ ഹൈടെക്ക് ആക്കിയ ഗ്രാമങ്ങളിൽ പോലും ഉയർന്ന ആരോഗ്യ സംവിധാനം കൊണ്ടുവന്ന ഇടതുപക്ഷത്തിന് തന്നെ ഇപ്രാവശ്യത്തെ വോട്ട്.
ഷിമോക് പ്രകാശ്
വിദ്യാഭ്യാസ രംഗത്ത് പുതിയ നേട്ടങ്ങളും കാർഷിക രംഗത്ത് മാറ്റങ്ങളും കൊണ്ടുവരുന്ന ഒരു ഭരണം നിലവിൽ വരണം.
ആദിത്യ യു
രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനി
ജനക്ഷേമ പദ്ധതികളുടെ കൂടെ വികസനം ഉറപ്പ് വരുത്തുന്നവർക്കും, രാപ്പകലില്ലാതെ പഠിച്ച് പി.എസ്.സി എഴുതുന്നവർക്ക് ജോലി ഉറപ്പ് നൽകുന്നവർക്കും എന്റെ വോട്ട് "
അക്ഷയ് , വിദ്യാർത്ഥി
നാടോടുമ്പോൾ നടുവേ ഓടണം എന്നാണല്ലോ , നടുവേ ഓടുമ്പോൾ നമ്മുടെ പ്രശ്നം പരിഹരിക്കാൻ കെൽപ്പും ത്രാണിയും ഉള്ളവർക്കാണ് എന്റെ വോട്ട്.
അമൽദേവ്, വിദ്യാർത്ഥി
സാമൂഹ്യ പുരോഗതി ഉണ്ടാവണം. അതിന് നാടിനെയും നാട്ടുകാരെയും അറിയുന്ന പാർട്ടി ഭരണത്തിൽ വരണം. ആരോഗ്യകരമായ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന പാർട്ടി എന്നും നിലനിൽക്കും.
അജിത്ത്- നിയമ വിദ്യാർത്ഥി
"ദീർഘവീക്ഷണമുള്ള വികസന കാഴ്ചപ്പാടാണ് നാടിന് ആവശ്യം. മോദി പഠിപ്പിക്കുന്ന വികസനത്തിനല്ല, നാളെയുടെ പ്രതീക്ഷയാവുന്ന വികസനത്തിനാണ് എന്റെ വോട്ട്.
അജ്സൽ, വിദ്യാർത്ഥി
ഹൈടെക്ക് സർക്കാർ സ്കൂളുകൾ, മികച്ച നിലവാരമുള്ള ആശുപത്രികൾ, മികച്ച റോഡുകൾ എന്നിവയെല്ലാം ഇന്ന് കേരളത്തിലുണ്ട്. ക്ഷേമകാര്യങ്ങളിലും ഈ ഉറപ്പ് നമുക്കോരോരുത്തർക്കുമുണ്ട്. അതിനെല്ലാം ഉപരിയായി പെൺകുട്ടികൾ സുരക്ഷിതരാണ്. ഇതൊക്കെ തന്നെയാണ് പിണറായി സർക്കാരിന്റെ വിജയവും.
രശ്മി തമ്പാൻ, വിദ്യാർത്ഥിനി