കോഴിക്കോട് : ജില്ലയിൽ 223 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 265 പേർ കൂടി രോഗമുക്തരായി. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ നാലു പേർക്കും പോസിറ്റീവായി. രണ്ടു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 216 പേർക്കാണ് രോഗബാധ. 5202 പേരെ പരിശോധനയ്ക്ക് വിധേയരാക്കി.