ഫറോക്ക്: കരുവൻതിരുത്തി പാതിരിക്കാട് ബീരാൻ കോയ (67) നിര്യാതനായി. കരുവൻതിരുത്തി ബി.എം.ഒ യത്തീംഖാന, അഞ്ജുമൻ ജമാ അത്ത് കമ്മിറ്റി, ചായിൽ ഇടവഴി ജുമാ മസ്ജിദ്, ഫറോക്ക് ടൗൺ ജുമാ മസ്ജിദ്, കരുവൻതിരുത്തി എം.എസ്.എസ് യൂണിറ്റ് തുടങ്ങിയവയുടെ ഭാരവാഹിയായിരുന്നു. ഭാര്യ: നഫീസ. മക്കൾ: ജംഷീദ് (ബാബ ഡയഗ്‌നോസ്റ്റിക്സ് സെന്റർ, ഫറോക്ക്), ജസീന, ജബീന. മരുമക്കൾ: ബദറുദ്ദീൻ (മലയാള മനോരമ ഫറോക്ക് ലേഖകൻ), ഇബ്രാഹിം (കൊടക്കാട്), സൽമത്ത് (കൊണ്ടോട്ടി). സഹോദരങ്ങൾ: സൈനബ (ബേപ്പൂർ), അബൂബക്കർ (നല്ലൂർ), കദീജ (രാമനാട്ടുകര), ബഷീർ (പാതിരിക്കാട്), ലത്തീഫ് (പാതിരിക്കാട്), സെയ്‌തലവി (ബാവു, പാതിരിക്കാട്), പരേതനായ മുഹമ്മദ് കോയ (ഫാറൂഖ് കോളേജ്).
മയ്യത്ത് നിസ്‌കാരം  ഇന്ന് രാവിലെ 9 ന് മഠത്തിൽപാടം ജുമാ മസ്ജിദിൽ.