
ഫറോക്ക് : പാർശ്വവത്കൃത സമൂഹങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനനിലയും വൈജ്ഞാനിക പിന്തുണയും നൽകുന്ന നാട്ടരങ്ങ് ക്യാമ്പിന് തുടക്കമായി. പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ഒട്ടേറെ കർമ്മ പദ്ധതികൾ സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടന്നു വരുന്നു. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന നാട്ടരങ്ങ് ക്യാമ്പിൽ വേദിയൊരുക്കൽ, നാടൻപാട്ട് . ശാസ്ത്ര കൗതുകം, അഭിനയം, അഭിമുഖം, പതിപ്പു നിർമാണം, ക്യാൻവാസ് , കായിക വിനോദങ്ങൾ, തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറുന്നു. 40 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ഉദ്ഘാടനം എം.എം എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ ഷാബ്ജഹാൻ നിർവഹിച്ചു. ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ നാസർ ആലക്കൽ അദ്ധ്യക്ഷത വഹിച്ചു. .ട്രയിനർ നാസർ എൻ.വി. ക്യാമ്പ് വിശദീകരണം നടത്തി. ക്യാമ്പിന് ബി.ആർ സി പ്രവർത്തകർ നേതൃത്വം നൽകി. ക്യാമ്പിൽ കലാകാരൻമാരായ സുശീൽ കുമാർ (നാടൻപാട്ട്, മാവൂർ വിജയൻ (നാടകം). വിനോദ് മാസ്റ്റർ ശ്രാസ്ത്രം തുടങ്ങിയവർ സംബന്ധിക്കും . ആദ്യ ദിവസമായ ഇന്ന് കടലുണ്ടി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുഷമ ,22-ാം വാർഡ് മെമ്പർ കാദർ, ക്യാമ്പ് കോ - ഓർഡിനേറ്റർ ട്രെയ്നർ ടിജോ പോൾ എന്നിവർ പ്രസംഗിച്ചു.