kunnamangalam-news
കുന്ദമംഗലം പഞ്ചായത്ത് യു ഡി എഫ് മഹിളാ മീറ്റിൽ ചാണ്ടി ഉമ്മൻ മുഖ്യപ്രഭാഷണം നടത്തുന്നു

കുന്ദമംഗലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയ്ക്കായി വ്യാജവാർത്തകൾ പടച്ചു വിടുന്ന ചാനലുകളുടെ കള്ളത്തരം പൊളിച്ചടുക്കി യു ഡി എഫ് വൻവിജയം നേടുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ പറഞ്ഞു.

കുന്ദമംഗലം മണ്ഡലം യു ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ദിനേശ് പെരുമണ്ണയുടെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഹിളാ മീറ്റിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി സംഗമം ഉദ്ഘാടനം ചെയ്തു. ത്രിപുര പൂളോറ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി വിനോദ് പടനിലം, സുബിത തോട്ടാഞ്ചേരി , ടി.കെ. സീനത്ത്, എം.പി. കേളുക്കുട്ടി, സി വി സംജിത്ത്, ഒ. ഉസ്സയിൻ എന്നിവർ പ്രസംഗിച്ചു.