കോഴിക്കോട്: കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന അഡ്വ.പി.എം സുരേഷ് ബാബു കോൺഗ്രസ് വിട്ടു.
പി.സി.ചാക്കോയ്ക്ക് പിറകെ ഇദ്ദേഹവും ഇടതുപക്ഷത്തേക്ക് എത്തുമെന്നാണ് സൂചന. ഇതിനിടയ്ക്ക് ചാക്കോയുമായി സുരേഷ്ബാബു കൂടിക്കാഴ്ച നടത്തിയിരുന്നു.
കോൺഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടതിനാലാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്നും ഇന്ന് രാജിക്കത്ത് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന് എന്നെ പോലുള്ളവരെ ഇനി ആവശ്യമില്ല. രാഷ്ട്രം ആഗ്രഹിക്കുന്ന നയങ്ങൾ പ്രായോഗികമാക്കാൻ പാർട്ടിയ്ക്ക് കഴിയുന്നുമില്ല. ദേശീയ നേതൃത്വം തന്നെ ഇല്ലാതായ അവസ്ഥയിലാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു.