photo
കോളനി യോഗത്തിൽ സച്ചിൻ ദേവ് സംസാരിക്കുന്നു

ബാലുശ്ശേരി: എൽ.ഡി.എഫ് സ്ഥാനാർത്ഥി സച്ചിൻ ദേവിന് കോളനികളിൽ ആവേശോജ്വല സ്വീകരണം. ഉണ്ണികുളം, പനങ്ങാട് പഞ്ചായത്തുകളിലെ കോളനികളിലായിരുന്നു സച്ചിന്റെ ഇന്നലെത്ത പര്യടനം.19 കോളനികളിലാണ് പര്യടനം നടത്തിയത്. ഓരോ കോളനികളിലെത്തുമ്പോഴും മുദ്രാവാക്യം വിളിച്ചും ഹാരമണിയിച്ചും ബാലുശ്ശേരിയുടെ യുവ പോരാളിയെ കോളനിവാസികൾ ആവേശപൂർവ്വം വരവേറ്റു. പൈക്കാപ്പുറം കോളനിയിൽ നിന്നാണ് പര്യടനമാരംഭിച്ചത്. ഇരുമ്പോട്ട് പൊയിൽ, മഞ്ഞമ്പ്ര, പാറച്ചാലിൽ, നീലഞ്ചേരി ,ഇയ്യകുന്ന്, എ കെ ജി കോളനി, തച്ചംപൊയിൽ, മൊകായി, ഓടക്കാളികുന്ന്, ആലത്തൊടിവയൽ, കൊട്ടാരത്തിൽ, തേവർകാല, തെക്കയിൽ, ചാത്തോത്ത് താഴെ, തിയ്യക്കണ്ടിചാലിൽ ,ആലംനോക്കിവയൽ കോളനികളിലാണ് പര്യടനംനടത്തിയത്. മുന്നണി നേതാക്കളായ എ.കെ ഗോപാലൻ, പി.കെ ബാബു, എ.സി ബൈജു, ടി.കെ സുമേഷ്, എന്നിവരും സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു.