പൂവാട്ടുപറമ്പ്: എസ്.എൻ.ഡി.പി യോഗം മാവൂർ കുടുംബ യൂണിറ്റ് രൂപീകരണ യോഗം മാവൂർ യൂണിയൻ പ്രസിഡന്റ് പി.സി അശോകൻ ഉദ്ഘാടനം ചെയ്തു. എം.സി റെജി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഭാസ്കരൻ പൂവാട്ടുപറമ്പ്, കൗൺസിലർമാരായ സുരേഷ് കുറ്റിക്കാട്ടൂർ, പി.വി.എസ് ശശി എന്നിവർ പ്രസംഗിച്ചു.
കുമാരനാശാൻ എന്ന പേരിൽ രൂപീകരിച്ച യൂണിറ്റിന്റെ ഭാരവാഹികളായി എം.സി റജി (കൺവീനർ), പ്രകാശൻ (ജോയിന്റ് കൺവീനർ), മോഹൻദാസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. റീന പിലാശ്ശേരി സ്വാഗതവും വിമല നന്ദിയും പറഞ്ഞു.