ബാലുശ്ശേരി :ബാലുശ്ശേരി മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി ധർമ്മജൻ ബോൾഗാട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ചാത്തോത്ത് മുക്ക് പരിസരത്ത് സ്ഥാപിച്ച പ്രചാരണ സാമഗ്രികൾ നശിപ്പിച്ച നടപടിയിൽ 5-ാം ബൂത്ത് യു.ഡി.എഫ് യോഗം പ്രതിഷേധിച്ചു. അഷ്റഫ് മങ്ങര അദ്ധ്യക്ഷത വഹിച്ചു.കെ.ഷരീഫ്. കെ,ബാലൻ , സി.മുഹമ്മദലി ,ബാലൻ പുത്തലത്ത്, പി.കെ.ഇബ്രാഹിം, ടി.വി.മുജീബ്, , പി.ബി, അജിത്ത് ,എം കെ .ലിനീഷ് എന്നിവർ സംസാരിച്ചു. ഫാറൂഖ് സ്വാഗതവും, രവി, മുത്തേടത്ത് നന്ദിയും പറഞ്ഞു.