കുറ്റ്യാടി: അപകടം ഒളിഞ്ഞിരിക്കുന്ന പഴയ മൃഗാശുപത്രി കെട്ടിടം പൊളിച്ച് മാറ്റാണമെന്ന് നാട്ടുകാർ. വട്ടോളിയിലെ പഴയ മൃഗാശുപത്രി കെട്ടിടം ഏത് സമയവും നിലം പൊത്തുമെന്ന അവസ്ഥയിലാണ്. ഇതിനടുത്ത് തന്നെയാണ് പുതുതായി നിർമ്മിച്ച മൃഗാശുപത്രി സ്ഥിതി ചെയ്യുന്നത്. പഴയ കെട്ടിടം വർഷങ്ങളായി അപകട നിലയിലാണ്. വട്ടോളി ബസ് സ്റ്റോപ്പ്, നൂറ് കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിന്റെയും സമീപത്തുമുള്ള കെട്ടിടത്തിൽ പലപ്പോഴായി അപരിചിതരല്ലാത്തവരും മറ്റും എത്തുന്നതായി പരിസരവാസികൾ പറയുന്നു. ഏറെപഴയ കെട്ടിടമായതിനാൽ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാകാൻ സാദ്ധ്യത ഉണ്ടെന്നാണ് പറയുന്നത് . കെട്ടിടം
പൊളിച്ച് മാറ്റി മറ്റെതെങ്കിലും സ്ഥാപനങ്ങൾ കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബന്ധപെട്ട അധികാരികൾ വേണ്ട നടപടിക്രമങ്ങൾ നടത്തണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപെട്ടു. എൻ.പി.ജിതേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എലിയാറ ആനന്ദൻ ,കെ.പി. കരുണൻ,എടത്തിൽ ദാമോദരൻ, അജിൻ വട്ടോളി, ആൽത്തറ കുമാരൻ , ദിനേശൻ , കെ.പി.ബാബുരാജൻ എന്നിവർ പ്രസംഗിച്ചു.