1
അടുക്കത്ത് ടൗണിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി : ജനവികാരത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് സി.പി.എം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാദാപുരം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ. പ്രവീൺ കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മരുതോങ്കര അടുക്കത്ത് നടന്ന യു.ഡി എഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാല് ലക്ഷത്തോളം കള്ളവോട്ടുകളാണ് ചേർത്തിരിക്കുന്നത്. ജനാധിപത്യത്തെ തകിടം മറിക്കാനുള്ള കള്ളക്കളി വെളിച്ചത്തായിരിക്കുകയാണ്. അഴിമതിയും കൊള്ളയും സ്വർണകള്ളക്കടത്തും നടത്തി സാധാരണക്കാരെ പറ്റിക്കുകയാണ്. യു.ഡി.എഫി ന് അവിശ്വസനീയമായ സർവേകളിൽ വിശ്വാസമില്ലെന്നും ജനങ്ങളെയാണ് വിശ്വാസമെന്നും ചെന്നിത്തല പറഞ്ഞു. നിയോജക മണ്ഡലം ചെയർമാൻ സൂപ്പി നരിക്കാടേരി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് യു.രാജീവൻ, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ

അഹമ്മദ് പുന്നക്കൽ, കെ പി .സി.സി സെക്രട്ടറിമാരായ വി.എം.ചന്ദ്രൻ, അഡ്വ. ഐ.മൂസ, കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളായ ജോൺ പൂതക്കുഴി, കെ.പി രാജൻ, കെ.ടി ജയിംസ്, ഡി.സിസി ഭാരവാഹികളായ സി.വി കുഞ്ഞികൃഷ്ണൻ, അഡ്വ. യു .പി . ബാലകൃഷ്ണൻ, ജനറൽ കൺവീനർ അഡ്വ.കെ.എം രഘുനാഥ്, കെ.ബാല നാരായണൻ, കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കോരങ്കോട്ട് മൊയ്തു, വി.പി.കുഞ്ഞബ്ദുള്ള, പ്രിൻസ് ആന്റണി, അരയില്ലത്ത് രവി, എം.കെ അശ്റഫ് എന്നിവർ പ്രസംഗിച്ചു.