ramee
റമീള

കോഴിക്കോട്: യു ഡി എഫ് ഭരണകാലത്ത് സംസ്ഥാന കരകൗശല വികസന കോർപ്പറേഷൻ എൻ.ആർ.ഐ ഡയറക്ടറായിരുന്ന റമീള സുഖ്ദേവ് കോൺഗ്രസ് വിട്ട് വീണ്ടും സി.പി.എമ്മിലെത്തി.

വിവാദമായ ഐസ്ക്രീം കേസ് ഒതുക്കിത്തീർക്കാൻ യു.ഡി.എഫ് തന്ത്രപൂർവം ഇവരെ ഉപയോഗപ്പെടുത്തിയതായി ആരോപണമുണ്ടായിരുന്നു. റമീള 2000-ലാണ് സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്നത്.

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ശേഖരേന്റെ മകൻ സുഖ്ദേവാണ് ഭർത്താവ്. വിദേശത്തായിരുന്ന ഇരുവരും കഴിഞ്ഞ മാസമാണ് കോഴിക്കോട്ട് തിരിച്ചെത്തിയത്.