1
കൈവേലിയിൽ നടന്ന എൽ.ഡി.എ‍ഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ സുഭാഷിണി അലി സംസാരിക്കുന്നു.

കുുറ്റ്യാടി: കേരളത്തിലെ മാറ്റങ്ങൾ ആകാശത്ത് നിന്നും പൊട്ടിവീണതല്ലെന്നും

പോരാട്ടത്തിലൂടെ നേടിയെടുത്തതാണെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി പറഞ്ഞു. കൈവേലിയിൽ നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഇന്ത്യയിൽ ബി.ജെ.പി പുതിയ അജണ്ട നടപ്പിലാക്കുകയാണ്. മധ്യപ്രദേശിലും, ത്രിപുരയിലും കോൺഗ്രസുകാരെയും മറ്റുള്ളവരെയും ബി.ജെ.പി കൊണ്ടു പോയി. ഭരണം പിടിക്കുകയും ചെയ്യും. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആദ്യം സംസാരിച്ച ഇന്ത്യയിലെ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സുഭാഷിണി അലി പറഞ്ഞു. രജീന്ദ്രൻ കപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.

സി.പി.ഐ ദേശിയ കൗൺസിൽ അംഗം സി.എൻ ചന്ദ്രൻ, സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി.സതീദേവി, സ്ഥാനാർത്ഥി ഇ.കെ വിജയൻ,വി.പി കുഞ്ഞികൃഷ്ണൻ, പി.പി ചാത്തു, കെ.കൃഷ്ണൻ, അഡ്വ.പി ഗവാസ്, ബോബി മൂക്കൻതോട്ടം, ടി.കെ രാഘൻ, ബിജു കായകൊടി, എം.പി വിജയൻ ,കെ.കെ സുരേഷ്, പി.ജി ജോർജ്, കട്ടാളി ബാബു എന്നിവർ പ്രസംഗിച്ചു. ടി.പി പവിത്രൻ സ്വാഗതവും സുധീഷ് എടോന്നി നന്ദിയും പറഞ്ഞു.