കോഴിക്കോട്: തിരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി ജില്ലയിൽ ഇതുവരെ പിടികൂടിയത് 1,13,02,240 രൂപയും 3,42,99,227 രൂപ വിലമതിക്കുന്ന വസ്തുക്കളും. മതിയായ രേഖയില്ലാത്ത 2,90,02,105 രൂപ മൂല്യമുള്ള സ്വർണം,
49,32,280 രൂപ വിലമതിക്കുന്ന മയക്കുമരുന്നുകൾ, 3,64,842 രൂപയുടെ മദ്യം എന്നിവയാണ് പിടികൂടിയത്. വോട്ടർമാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങൾ തുടങ്ങിയവ നൽകുന്നത് നിരീക്ഷിക്കുന്നതിനായി ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലായി ഇലക്ഷൻ ഫ്ലൈയിംഗ് സ്‌ക്വാഡുകൾ, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവയും പൊലീസ്, എക്‌സൈസ്, ഇൻകം ടാക്‌സ് വിഭാഗവുമാണ് പരിശോധന നടത്തുന്നത്. കൂടുതൽ തുക പിടികൂടിയത് കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നിന്നാണ്. 36,93,800 രൂപ.