തിരുനെല്ലി: ബ്രഹ്മഗിരി എസ്‌റ്റേറ്റിലെ കുളത്തിൽ വീണ കുട്ടിയാനയെ വനപാലക സംഘം രക്ഷപ്പെടുത്തി. മൂന്നു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് കാട്ടാനയെ കരയ്ക്ക് കയറ്റിയത്.
ഇന്നലെ രാവിലെ കാട്ടാനയെ കുളത്തിൽ വീണ നിലയിൽ കണ്ട പ്രദേശവാസികൾ ഉടൻ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. ബേഗൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാകേഷ്, തിരുനെല്ലി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.വി ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ജെ.സി.ബി യുടെ സഹായത്തോടെ കുളത്തിനരികിലെ മണ്ണിടിച്ച് വഴിയൊരുക്കിയാണ് ആനയെ രക്ഷപ്പെടുത്തിയത്. കരയ്ക്ക് കയറിയതും ആന കാട്ടിലേക്ക് ഓടുകയായിരുന്നു.