kmshaji

കോഴിക്കോട്: കെ.എം.ഷാജി എം.എൽ.എ വരവിനേക്കാൾ കൂടുതൽ സ്വത്ത് സമ്പാദിച്ചെന്ന വിജിലൻസ് റിപ്പോർട്ട് പരിഗണിക്കുന്നത് കോഴിക്കോട് സ്പെഷ്യൽ വിജിലൻസ് കോടതി ഈ മാസം 30ലേക്ക് മാറ്റി. പ്രതിഭാഗം അഭിഭാഷകൻ സാങ്കേതിക തടസങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് റിപ്പോർട്ട് പരിഗണിക്കുന്നത് മാറ്റിയത്.

മാർച്ച് 19ന് ഉത്തരമേഖലാ വിജിലൻസ് സ്പെഷ്യൽ സെൽ എസ്.പി എസ്. ശശിധരൻ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ വരവിനേക്കാൾ 166 ശതമാനത്തിലധികം സ്വത്ത് കെ.എം. ഷാജി സമ്പാദിച്ചതായി ചൂണ്ടിക്കാട്ടിയിരുന്നു. ശക്തമായ തെളിവുകളുണ്ടെന്നിരിക്കെ കേസെടുക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.