കോഴിക്കോട്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 60 വയസിന് മുകളിൽ പ്രായമായവർക്കും 45നും 59നും ഇടയിൽ പ്രായമായ ഇതര രോഗമുളളവർക്കും വേണ്ടി മെഗാ കൊവിഡ് പ്രതിരോധ വാക്‌സിനേഷൻ ക്യാമ്പ് ടാഗോർ ഹാളിൽ ആരംഭിച്ചു. ഏപ്രിൽ ഒന്നു വരെ തുടരും.
കൊവാക്‌സിൻ രണ്ടാം ഡോസ് എടുക്കാൻ സമയമായവർക്കും ക്യാമ്പിൽ വാക്‌സിനേഷന് സൗകര്യമുണ്ട്. വാക്‌സിനേഷന് വരുന്നവർ മാസ്‌ക് ധരിക്കുകയും കൈകൾ അണുവിമുക്തമാക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് ഡി. എം. ഒ അറിയിച്ചു.