രാമനാട്ടുകര: നാടൊരുക്കിയ സ്വീകരണം ഏറ്റുവാങ്ങി ബേപ്പൂർ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.പ്രകാശ് ബാബുവിന്റെ രണ്ടാംഘട്ട പര്യടനം. ഒമ്പതോളം അങ്ങാടികളിൽ ആവേശകരമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ഒരുക്കിയിരുന്നത്. ചുള്ളിപ്പറമ്പ് , കൊറ്റമംഗലം എന്നീ സ്വീകരണ കേന്ദ്രങ്ങളിൽ മറ്റ് പാർട്ടികളിൽ നിന്ന് ബി.ജെ.പിയിൽ ചേർന്ന പ്രവർത്തകരെ അഡ്വ. പ്രകാശ് ബാബു ഷാളണിയിച്ച് സ്വീകരിച്ചു. പരുത്തിപ്പാറ, ചുള്ളിപ്പറമ്പ്, കൊറ്റമംഗലം, കൊക്കി വളവ്, മുട്ടുകുന്ന്, പാലക്കൽ, കോലോർകുന്ന്, നെല്ലിക്കോട് കാവ്. രാമനാട്ടുകര അങ്ങാടി എന്നീ സ്ഥലങ്ങളിൽ പര്യടനം നടത്തി.