ഫറോക്ക്: ജലമാണ് ജീവൻ എന്ന പ്രമേയത്തിൽ എസ് വൈ എസ് നല്ലളം സർക്കിൾ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുണ്ടായിത്തോട് അങ്ങാടിയിൽ തണ്ണീർപന്തൽ സ്ഥാപിച്ചു. ഫറോക്ക് സോൺ സെക്രട്ടറി സി.സലീം ഉദ്ഘാടനം നിർവഹിച്ചു. ജോയിന്റ് സെക്രട്ടറി സലീം സഖാഫി കൈമ്പാലം, സർക്കിൾ പ്രസിഡന്റ് യൂസഫ് നല്ലളം, ഫൈസൽ, നിയാസ്, കേരള മുസ്ലിം ജമാ അത്ത് സെക്രട്ടറി ഫാറൂഖ് കോട്ടലാട, സർക്കിൾ സെക്രട്ടറി അനീസ് അലി എന്നിവർ പങ്കെടുത്തു.