കൊടിയത്തൂർ: ദളിത് ലീഗ് നേതാവിനും കുടുംബത്തിനും രണ്ട് നിയോജക മണ്ഡത്തിൽ വോട്ട് . ദളിത് ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അക്കരപറമ്പ് ഭാസ്കരൻ , ഭാര്യ സരോജിനി, മകൻ ബിബിൻ എന്നിവർക്കാണ് ഇരട്ട വോട്ടുള്ളതായി പരാതി ഉയർന്നത്. തിരുവമ്പാടി മണ്ഡലത്തിലെ കൊടിയത്തൂർ പഞ്ചായത്തിലെ 168-ാം നമ്പർ പോളിംഗ് ബൂത്തിൽ148, 149, 150 ക്രമനമ്പറുകളിലാണ് ഭാസ്കരനും ഭാര്യയും മകനും ഉൾപ്പെട്ടത്. ഇവർക്ക് കുന്ദമംഗലം മണ്ഡലത്തിലും വോട്ടുള്ളതാണ് പരാതിക്കിടയാക്കിയത്. മാവൂർ പഞ്ചായത്തിലെ 118-ാം നമ്പർ പോളിംഗ് ബൂത്തിൽ 461, 463, 464 ക്രമ നമ്പറുകളിലായാണ് ഇവരുടെ പേരുളളത്. വർഷങ്ങൾക്ക് മുമ്പ് കൊടിയത്തൂരിൽ നിന്ന് താമസം മാറിയ ഇവർ കൊടിയത്തൂരിൽ വോട്ടുള്ള കാര്യം മറച്ചുവച്ച് മാവൂരിലും പേര് ഉൾപ്പെടുത്തിയെന്നാണ് പരാതി.