കോഴിക്കോട്: മൊബെെലിൽ ഒ.ടി.പി വരാത്തതിനെത്തുടർന്ന് റേഷൻ മുടങ്ങുന്ന സാഹചര്യത്തിൽ റേഷൻ വിതരണം തടസം വരാതെ പുനരാരംഭിക്കുന്നതിന്ന് ആവശ്യമായ നടപടികൾ അധികാരികൾ സ്വീകരിക്കണമെന്ന് ആൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി ,ട്രഷറർ ഇ.അബൂബക്കർ ഹാജി എന്നിവർ ആവശ്യപെട്ടു. ഇന്നെലെ സംസ്ഥാനത്തിന്റെ വിവിധ റേഷൻ കടകളിൽ മൊബൈൽ ഫോണിലേക്ക് ഒ .ടി .പി സന്ദേശം ലഭിക്കാത്തത് കൊണ്ട് റേഷൻ മുടങ്ങിയിരുന്നു. ഈ മാസം തുടക്കത്തിൽ ട്രായ് നിബന്ധനകൾ പാലിക്കാത്തതിന്റെ പേരിൽ ബി.എസ്.എൻ.എൽ.ഉൾപ്പെടെ മറ്റു സ്വകാര്യ മൊബൈൽ ഫോൺ ദാധാക്കളുടെയും ഒ.ടി.പി.സംവിധാനങ്ങൾക്ക് ട്രായ് നിയന്ത്രണങ്ങൾ ഏർപെടുത്തിയിരുന്നു. ഇത് പുനരാംരംഭിച്ച് ഏതാനും ദിവസം കഴിഞ്ഞപ്പോഴാണ് ഇന്നലെ വിണ്ടും ഒ.ടി.പി. പണിമുടക്കിയത്.